വടകര: നാഷണല്‍ കളരി മര്‍മ്മ വൈദ്യ അസോസിയേഷന്റെ പ്രഥമ വേള്‍ഡ് ട്രഡീഷണല്‍ പുരസ്‌കാരം വടകര നഗരസഭക്ക്. നഗരസഭയുടെ മര്‍മ്മാണിതോപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്. 23 ന് മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദുവിന് അവാര്‍ഡ് സമ്മാനിക്കും. നാഷണല്‍ കളരി മര്‍മ്മ വൈദ്യ അസോസിയേഷനും ഭാരതീയ പാരമ്പര്യ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായാണ് പുരസ്‌കാരം നല്‍കുന്നത്.
അന്യം നിന്നുപോകുന്ന കളരി ചികിത്സാ ഔഷധ ചെടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നഗരസഭ നടപ്പാക്കിയ പദ്ധതിയാണ് മര്‍മ്മാണി തോപ്പ്. വടകരയില്‍ മരുന്നു കൂട്ടുകള്‍ക്കുള്ള ഔഷധച്ചെടികള്‍ കിട്ടാതാകുന്നത് പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതിക്ക് നഗരസഭ നേതൃത്വം നല്‍കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും പച്ചമരുന്നുകള്‍ വച്ചുപിടിപ്പിച്ച് പദ്ധതി ആവിഷ്‌കരിച്ചത്.