നാദാപുരം: ലോക കൈ കഴുകല്‍ ദിനം നാദാപുരത്ത് സമുചിതമായി ആചരിച്ചു. ഉദ്യോഗസ്ഥര്‍ 30 സെക്കന്റ് കൈ കഴുകിയാണ് ദിനം ആചരിച്ചത്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി കൈ കഴുകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ദിനാചരണത്തിന്റെ പ്രാധാന്യം വിവരിച്ചു. ജൂനിയര്‍ സൂപ്രണ്ട് എന്‍.വിനോദന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.