വടകര: ലഹരി മുക്ത വടകരക്കായി നഗരസഭ നടപ്പാക്കുന്ന ‘പരിച’ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചു. പുതുതലമുറയെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുഖേനയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സജീവ് കുമാര്‍, എം.ബിജു, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, നഗരസഭ ഉദ്യോഗസ്ഥന്മാര്‍, അധ്യാപകര്‍ എന്നിവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിചയുടെ ഭാഗമായി നവംബര്‍ ഒന്ന് വരെ വിവിധ കര്‍മ പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിച്ചിരിക്കുന്നത്.