കോഴിക്കോട്: ജില്ലയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ വിപുലമായ രീതിയില്‍ ജനകീയമായി നടത്തണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങണം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍
കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന എല്ലാവരെയും ലഹരി വിരുദ്ധ ക്യാമ്പയിനില്‍ അണിനിരത്തണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിനുകള്‍ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലഹരി കേന്ദ്രീകൃത സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പൂര്‍ണ പിന്തുണ ലഹരി വിരുദ്ധ ക്യാമ്പയിനുകളില്‍ ഉണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരായ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നു വരെ ജില്ലയില്‍ വിപുലമായ രീതിയിലാണ് ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകള്‍ നേതൃത്വം നല്‍കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മീറ്റിങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.