മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി: പുസ്തക പ്രകാശനം 19ന്

മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി: പുസ്തക പ്രകാശനം 19ന്

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ ഉദയ്പ്രകാശ് രചിച്ച ‘പീലി ഛത്തരീവാലി ലഡ്കി’യുടെ മലയാള പരിഭാഷ ‘മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി’ പുസ്തക പ്രകാശനം 19ന് വൈകീട്ട് 4.30ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.എം.കെ ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ.പി.കെ പോക്കര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ എ.കെ രമേഷ്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയരക്ടറും എഴുത്തുകാരനുമായ ഐസക്ക് ഈപ്പന്‍, ചിന്ത പബ്ലിഷേഴ്‌സ് എഡിറ്റര്‍ രഞ്ജിത്ത് കെ.എസ്, കാലിക്കറ്റ് ബുക്ക് ക്ലബ് വൈസ് പ്രസിഡന്റ് കെ.ജി രഘുനാഥ് ആശംസകള്‍ നേരും. ഡോ.സണ്ണി എന്‍.എം ആണ് മലയാള പരിഭാഷ നിര്‍വഹിച്ചത്. കാലിക്കറ്റ് ബുക്ക് ക്ലബാണ് സംഘാടകർ .

Share

Leave a Reply

Your email address will not be published. Required fields are marked *