കോഴിക്കോട്: ഫോര്‍വേഡ് ബ്ലോക്കിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നാഷണല്‍ ജനതാദളില്‍ ചേരുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗവും കോഴിക്കോട് ജില്ലാസെക്രട്ടറിയുമായ ദേവദാസ് കുട്ടമ്പൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേതാജി രൂപം കൊടുത്ത പാര്‍ട്ടി ദേവരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്താനും കേരളത്തില്‍ യുഡി.എഫിനെ പിന്തുണക്കാനും ഡല്‍ഹിയില്‍ ഇടതുപക്ഷത്തോടൊപ്പമെന്ന വഞ്ചാനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും നാഷണല്‍ ജനതാദളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുമാണ് ഭാവി പരിപാടിയെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മിറ്റി മെമ്പറായ കെ.പി ബാലഗോപാലന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വാസുദേവന്‍, നാഷണല്‍ ജനതാദള്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ പി.പ്രദീപ്കുമാര്‍, കെ.കെ വിശ്വഭംരന്‍, പി.പി അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. സുരേഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.