പ്രവാസികള്‍ക്ക് ബിസിനസ്; പരിശീലന പരിപാടി സംഘടിപ്പിച്ചു

പ്രവാസികള്‍ക്ക് ബിസിനസ്; പരിശീലന പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: തിരികെ എത്തിയ പ്രവാസികള്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്ട്സ് മാനേജര്‍ സുരേഷ് കെ.വി, നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡി.ഷറഫുദ്ദീന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ചുള്ള പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും ക്ലാസില്‍ നല്‍കി. പ്രോജക്ടുകള്‍ തയാറാക്കുന്നത് സംബന്ധിച്ചും, എം.എസ്.എം.ഇയെക്കുറിച്ച് അവബോധമുണ്ടാക്കാനുളള ക്ലാസുകളും നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന അവലോകന യോഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുല്‍ നസീര്‍ നോര്‍ക്കാ റൂട്ട്‌സ് പ്രവാസ മേഖലയില്‍ നല്‍കി വരുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുളള പ്രവാസികള്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *