ത്രിദിന പരിശീലനം

കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രം നവംബര്‍ 2 ,3,4 തിയതികളില്‍ നഴ്‌സറി പരിപാലനവും സസ്യ പ്രജനന രീതികളും എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് ,വയനാട് ജില്ലകളില്‍ നിന്നും താല്‍പര്യമുള്ള കര്‍ഷകര്‍ 0495-2373582 എന്ന ഫോണ്‍ നമ്പറില്‍ 26ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനു മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് കാര്‍ഷിക പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *