ജീവതാളം പദ്ധതി: മേപ്പയ്യൂരില്‍ ശില്‍പശാല സംഘടിപ്പിച്ചു

ജീവതാളം പദ്ധതി: മേപ്പയ്യൂരില്‍ ശില്‍പശാല സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. ജീവിത ശൈലീ രോഗങ്ങള്‍ ഫലപ്രദമായി ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ആസൂത്രണ സമതി ഉപാധ്യക്ഷന്‍ സത്യന്‍ മേപ്പയ്യൂര്‍, പഞ്ചായത്തംഗങ്ങളായ ശ്രീനിലയം വിജയന്‍, വി.പി ബിജു, സറീന ഒളോറ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സതീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എം ഗിരീഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജയ, പി.ഇ.സി കണ്‍വീനര്‍ ടി. സുനന്ദ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന, ആശാവര്‍ക്കര്‍ ലത എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *