കോഴിക്കോട്: രാജ്യത്തെ പ്രമുഖ ബിരിയാണി അരി നിര്‍മാതാക്കളും ജീരകശാല അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഐമാക്‌സ് ഗോള്‍ഡ് റൈസ് ഇന്‍ഡസ്ട്രീസ് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ ഫുട്ബാള്‍ ബൂട്ട് പ്രദര്‍ശനത്തിനൊരുങ്ങി. പ്രമുഖ ആര്‍ട്ടിസ്റ്റും ക്യുറേറ്ററുമായ എം. ദിലീഫിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ബൂട്ട് ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഖത്തറില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോട്ടു നിന്ന് പുറപ്പെടും. പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ഖത്തറില്‍ ബൂട്ട് സ്വീകരിക്കും. ബൂട്ട് പുറപ്പെടുന്നതിനു മുന്നോടിയായി കോഴിക്കോട് ബീച്ചില്‍ നാളെ വൈകീട്ട് പ്രദര്‍ശന ചടങ്ങ് നടക്കും. കോഴിക്കോട് കടപ്പുറത്തെ കള്‍ച്ചറല്‍ സ്റ്റേജില്‍ വൈകിട്ട് 5 മുതല്‍ 9 വരെയാണ് പ്രദര്‍ശനം. ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദും കേരള മുന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ ആസിഫ് സഹീറും സംയുക്തമായി ബൂട്ട് പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഇവന്റ്സ് ഡയരക്റ്റര്‍ അസ്‌കര്‍ റഹ്മാന് ബൂട്ട് കൈമാറും. ചടങ്ങില്‍ ഫുട്‌ബോള്‍ താരങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പതിനേഴടി നീളവും ആറടി ഉയരവുമുള്ള ഭീമന്‍ ബൂട്ട് ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്സില്‍ ഇടം നേടും. ലെതര്‍, ഫൈബര്‍, റെക്‌സിന്‍, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് ബൂട്ട് നിര്‍മിച്ചിരിക്കുന്നത്. ഖത്തറില്‍ പ്രധാന വിനോദ സഞ്ചാര മേഖലകളില്‍ ബൂട്ട് പ്രദര്‍ശനത്തിനായി വയ്ക്കും. ആരോഗ്യവും ഉല്ലാസവുമുള്ള സമൂഹത്തിന്റെ സൃഷ്ടിക്കായാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ ഈ ഉദ്യമത്തില്‍ പങ്കാളിയാവുന്നത്.
1981ല്‍ കോഴിക്കോട് വലിയങ്ങാടി ആസ്ഥാനമായി ആരംഭിച്ച ഐമാക്‌സ് ഗോള്‍ഡ് ഗ്രൂപ്പ് അരി വ്യാപാരരംഗത്തെ രാജ്യത്തെ മുന്‍നിരക്കാരാണ്. കൈമ ഗോള്‍ഡ് ബിരിയാണി റൈസ്, ഐമാക്‌സ് ഗോള്‍ഡ് ബിരിയാണി റൈസ്, കുറുവ ഗോള്‍ഡ് ബോയില്‍ഡ് റൈസ്, ഐമാക്‌സ് ഗെയ്റ്റ് ബസ്മതി റൈസ്, ജാസ് ഗോള്‍ഡ് ബിരിയാണി റൈസ്, ബിരിയാണി ഗോള്‍ഡ് ബിരിയാണി റൈസ്, ഐമാക്‌സ് ഗോള്‍ഡ് ഫ്രീ ഫ്‌ളോ സാള്‍ട്ട്, ഐമാക്‌സ് ഗോള്‍ഡ് ക്രിസ്റ്റല്‍ സാള്‍ട്ട് തുടങ്ങി ഐമാക്‌സ് ഗോള്‍ഡിന്റെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഉയര്‍ന്ന ഗുണമേന്മയും മിതമായ വിലയും ഉപഭോക്താക്കള്‍ക്ക് ഐമാക്‌സ് ഗോള്‍ഡിനെ പ്രിയങ്കരമാക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഐമാക്‌സ് ഗോള്‍ഡ് ചെയര്‍മാന്‍ സി.പി അബ്ദുല്‍ വാരിഷ്, സി.ഇ.ഒ അബ്ദുല്‍ ബാസിത്, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ മജീദ് പുളിക്കല്‍, മാര്‍ക്കറ്റിങ് ഡയരക്റ്റര്‍ ഷമീര്‍ സുറുമ തുടങ്ങിയവര്‍ പങ്കെടുത്തു.