കോന്നി: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ അന്വേഷണസംഘം വിദഗ്ധ പരിശോധന തുടങ്ങി. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെ കൂടാതെ കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് സംശയമുള്ളതിനാലാണിത്. മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ചാണ് പരിശോധന. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പോലിസ് ഡോഗ് സ്‌ക്വാഡിലെ മായ, മര്‍ഫി നായകളെ കൊച്ചിയില്‍നിന്ന് ഇലന്തൂരിലെത്തിച്ചു. വീടിനോടു ചേര്‍ന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുഭാഗത്തു കുഴിയെടുക്കുന്നതിനായി മാര്‍ക്ക് ചെയ്തു. നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളും കുഴിയെടുക്കാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടേക്കു മുഖ്യപ്രതി മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും എത്തിച്ചു. വീടിനുള്ളില്‍ ഫോറന്‍സിക് പരിശോധന നടത്തുന്നുണ്ട്.
ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരില്‍ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയില്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല.