ആദ്യ അവസരത്തില്‍ തന്നെ നാക് എപ്ലസ് നേടിയ ഇന്ത്യയിലെ ആദ്യ സ്ഥാപനമെന്ന ബഹുമതി ഇനി കെ.എം.സി.ടി ഡെന്റല്‍ കോളേജിന് സ്വന്തം

ആദ്യ അവസരത്തില്‍ തന്നെ നാക് എപ്ലസ് നേടിയ ഇന്ത്യയിലെ ആദ്യ സ്ഥാപനമെന്ന ബഹുമതി ഇനി കെ.എം.സി.ടി ഡെന്റല്‍ കോളേജിന് സ്വന്തം

കോഴിക്കോട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാകെ അഭിമാനകരമായ നിലയില്‍ കോഴിക്കോട് ആസ്ഥാനമായ കെ.എം.സി.ടി ഡെന്റല്‍ കോളേജ് നാഷണല്‍ അക്രെഡിറ്റേഷന്‍ ആന്റ് അസ്സസ്സ്മെന്റ് കൗണ്‍സിലിന്റെ (NAAC) ആദ്യ തവണ വിലയിരുത്തലില്‍ തന്നെ എ പ്ലസ് ബഹുമതി കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമായി. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഡെന്റല്‍ കോളേജ് ആദ്യ റൗണ്ടില്‍ തന്നെ നാകിന്റെ എ പ്ലസ് ഗ്രേഡ് നേടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്മയും ഗുണനിലവാരവും വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ നല്‍കുന്ന യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ (UGC) ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണ് നാക് (NAAC).

ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്‍പിത സര്‍വ്വകലാശാലകള്‍ ഒഴികെ 26 സ്വതന്ത്ര കോളേജുകള്‍ക്ക് മാത്രമാണ് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിലാണ് ആദ്യ റൗണ്ടില്‍ തന്നെ നാക് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയതിലൂടെ കെ.എം.സി.ടി ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ പഠന-പാഠ്യേതര കാര്യങ്ങളിലെ ഗുണനിലവാരത്തിന്റെ പേരില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ സ്ഥാപനമായ കെ.എം.സി.ടി ഗ്രൂപ്പിന്റെ ഭാഗമാണ് കെ.എം.സി.ടി ഡെന്റല്‍ കോളേജ്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ഉന്നത നിലവാരം പുലര്‍ത്താനുള്ള തങ്ങളുടെ പ്രതിബദ്ധതക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം നല്‍കുന്നതാണെന്ന് കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനുകളുടെ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ ഡോക്ടര്‍ കെ.എം നവാസ് പറഞ്ഞു. ബി.ഡി.എസ് കോഴ്സിന് 100 സീറ്റുകളും, എട്ട് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 34 എം.ഡി.എസ് സീറ്റുകളുമുള്ള കെ.എം.സി.ടി ഡെന്റല്‍ കോളേജ് 2006-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 2013-ലാണ് എം.ഡി.എസ് കോഴ്സുകള്‍ ആരംഭിക്കുന്നത്. കേരള ആരോഗ്യ സര്‍വകാലശാലയില്‍ (KUHS) അഫിലിയേറ്റ് ചെയ്ത കോളേജിലെ പ്രവേശനം 100 ശതമാനവും സര്‍ക്കാരിന്റെ അലോട്ട്മെന്റ് വഴിയാണ്. കെ.എം.സി.ടി ഗ്രൂപ്പിന് കെ.എം.സി.ടി ഡെന്റല്‍ കോളേജ് കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *