‘അറ്റ്‌ലസ് രാമചന്ദ്രന്‍’ അനുസ്മരണ യോഗം നടത്തി

‘അറ്റ്‌ലസ് രാമചന്ദ്രന്‍’ അനുസ്മരണ യോഗം നടത്തി

ദുബായ്‌: ‘അറ്റലസ് രാമചന്ദ്രന്‍’ അനുസ്മരണ യോഗം അത്‌ലറ്റിക്കോ-360ല്‍ വച്ച് സംഘടിപ്പിച്ചു. അറ്റ്‌ലസ് രാമചന്ദ്രന്‍ തന്റെ ജീവിതത്തില്‍ അവസാനമായി ഉദ്ഘാടന ചടങ്ങ് നിര്‍വഹിച്ചത് അത്‌ലറ്റിക്കോ-360ല്‍ വച്ചായിരുന്നു. ‘ അറ്റ്‌ലസ് രാമേട്ടന് അത്‌ലറ്റിക്കോയുടെ പ്രണാമം’ എന്ന അുസ്മരണ യോഗത്തില്‍ അത്‌ലറ്റിക്കോ മാനേജിങ് ഡയരക്ടര്‍ അബ്ദുള്‍ മജീദ് പാടൂര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബഷീര്‍ വടകര മുഖ്യപ്രഭാഷണം നടത്തി. ഹൈദ്രോസ് തങ്ങള്‍, അഫി അഹമ്മദ്, ചാക്കോ ഊളക്കടന്‍, താല്‍ഹത്, കെന്‍സ് ഹകീം, സാബിത്ത് കൂറ്റനാട്, ജലീല്‍ മശ്ഹൂര്‍ തുടങ്ങിയവര്‍ അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ച് സംസാരിച്ചു. അത്‌ലറ്റിക്കോ എം.ഡി പ്രിന്‍സ് ഹംസ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *