സ്‌പൈന ബിഫിഡ ഫൗണ്ടേഷന്‍ ക്യാമ്പ് 16ന്

സ്‌പൈന ബിഫിഡ ഫൗണ്ടേഷന്‍ ക്യാമ്പ് 16ന്

കോഴിക്കോട്: സ്‌പൈന ബിഫിഡ ഫൗണ്ടേഷന്‍ മെയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് 16ന് ഞായര്‍ രാവിലെ ഒമ്പത് മണിക്ക് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേള്‍സ് സ്‌കൂളില്‍ വച്ച് സ്‌പൈന ബിഫിഡ രോഗബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ക്യാമ്പ് നടത്തും. കശേരുക്കളും സുഷുമ്‌നാ നാഡിയും ശരിയായി രൂപപ്പെടാത്ത ജന്മനായുള്ള അവസ്ഥയാണ് സ്‌പൈന ബിഫിഡ. സ്‌പൈന ബിഫിഡയുള്ള കുട്ടികള്‍ക്ക് വൈകല്യത്തില്‍ അകപ്പെട്ട നാഡികലകളുടെ അളവിനെ ആശ്രയിച്ച് മലമൂത്ര വിസര്‍ജനത്തിനും, കാലുകള്‍ക്കു വൈകല്യം, നട്ടെല്ലിന് അസാധാരണമായ രൂപം എന്നിവയുണ്ടാകാം. ഒരു തുറന്ന വൈകല്യത്തിന്റെ കാര്യത്തില്‍, ന്യൂറല്‍ ടിഷ്യൂവിന്റെ അണുബാധയുടെ അനുബന്ധ അപകട സാധ്യതയും ഉണ്ട്.

ചിലപ്പോള്‍ അവര്‍ക്ക് ഹൈഡ്രോഫാലസും ഉണ്ടാകാം. ഇത് തലച്ചോറിലെ ജലത്തിന്റെ അളവ് വര്‍ധിക്കുന്ന ഒരു അവസ്ഥയാണ്. ഇത് മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനത്തെ നശിപ്പിക്കുകയും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോ.ടിസിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സമയോചിതവും സമയബന്ധിതവുമായ ഇടപെടല്‍ സ്‌പൈന ബിഫിഡയുള്ള ഒരു കുട്ടിക്ക് സാധാരണ സ്‌കൂളില്‍ പോകാനും തുല്യമായ തൊഴിലവസരങ്ങള്‍ നേടാനും സമ്പൂര്‍ണവും ഉല്‍പ്പാദനപരവുമായ ജീവിതം നയിക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ കഴിയും.

16ന് നടക്കുന്ന ക്യാമ്പില്‍ ഒരു ന്യൂറോ സര്‍ജന്‍, പീഡിയാട്രിക് സര്‍ജന്‍, ഓര്‍ത്തോപീഡിഷ്യന്‍, ഫിസിക്കല്‍ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം ഉണ്ടായിരിക്കും. അവര്‍ കുട്ടികളെ വിലയിരുത്തുകയും അവരുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിന് മെഡിക്കല്‍ ഇടപെടല്‍ ആവശ്യമായി വന്നാല്‍ നിര്‍ദേശം നല്‍കുകയും ചെയ്യുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. അഭിലാഷ് ചന്ദ്രന്‍, മനേഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 7356094111.

Share

Leave a Reply

Your email address will not be published. Required fields are marked *