മാഹി: ഇതര ദേവാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി മയ്യഴി പള്ളിയുടെ ചൈതന്യമായ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദാരുശില്‍പ്പവും വഹിച്ചുള്ള രഥം സ്വന്തം ചുമലിലേറ്റിയാണ് പെരുന്നാളിന്റെ ആദ്യ നാള്‍ തൊട്ട് എല്ലാ ദിവസവും സന്ധ്യക്ക് വിശ്വാസികള്‍ പ്രദക്ഷിണം നടത്തുന്നത്. ദശകങ്ങളായി തുടരുന്ന ആചാരമാണിത്. ഭാരമേറിയ രഥം ഏറെ നേരം ചുമലില്‍ വെച്ചാണ് പ്രദക്ഷിണം നടത്തുന്നത്. ഇന്നലെ ലത്തീന്‍ ഭാഷയിലാണ് ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. മുഖ്യകാര്‍മികനായത് റവ. ഫാ. ഫ്രാന്‍സിസ് സേവിയറാണ്. ദിവ്യബലിയെ തുടര്‍ന്നാണ് പ്രദക്ഷിണം നടന്നത്