മെഴുതിരി വെട്ടത്തെ രൂപങ്ങളാക്കുന്ന മാര്‍ബിള്‍ കരവിരുതുമായി ആഗ്ര സ്വദേശി ആവിദ്

മെഴുതിരി വെട്ടത്തെ രൂപങ്ങളാക്കുന്ന മാര്‍ബിള്‍ കരവിരുതുമായി ആഗ്ര സ്വദേശി ആവിദ്

കോഴിക്കോട്: മെഴുതിരി വെട്ടത്തെ രൂപങ്ങളാക്കുന്ന മാര്‍ബിള്‍ കരവിരുതുമായി മലബാര്‍ ക്രാഫ്റ്റ് മേളയില്‍ ആഗ്ര സ്വദേശി ആവിദ്. ഒറ്റ മാര്‍ബിള്‍ കല്ലില്‍ കൊത്തുപണി ചെയ്ത് മനോഹരമാക്കിയ അനേകം മെഴുകുതിരി സ്റ്റാന്റുകളുമായാണ് ആഗ്ര സ്വദേശി ആവിദ് മേളയെ സമ്പുഷ്ടമാക്കുന്നത്.

ഇളം മഞ്ഞ, തവിട്ട്, നീല, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള മാര്‍ബിള്‍ കല്ലുകളില്‍ കൈകൊണ്ടു ചെയ്ത മനോഹരമായ കൊത്തുപണികളാണ് ഒരുക്കിയിട്ടുള്ളത്. രാജകീയ അകത്തളങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്ന ഇവയ്ക്ക് മേളയിലും ആവശ്യക്കാര്‍ ഏറെയാണ്. ഈ സ്റ്റാന്റുകളില്‍ വിവിധ വലിപ്പങ്ങളിലുള്ള മെഴുകുതിരികള്‍ കുത്തി വയ്ക്കാനാവും. ഇവയെ കൊത്തുപണി ചെയ്ത മാര്‍ബിള്‍ സ്റ്റാന്റ് കൊണ്ട് മൂടിയാണ് പ്രവര്‍ത്തനം. കത്തുന്ന മെഴുതിരി വെളിച്ചം മാര്‍ബിളിലെ കൊത്തുപണി രൂപങ്ങളായി പുറത്തേക്ക് വരും.

മാര്‍ബിളില്‍ തീര്‍ത്ത ആഭരണങ്ങള്‍, ആഭരണ പെട്ടികള്‍, വിവിധ രൂപങ്ങള്‍ എന്നിവയും ആവിദിന്റെ സ്റ്റാളിലുണ്ട്. 100 രൂപ മുതല്‍ 6000 രൂപ വരെയുള്ള മാര്‍ബിള്‍ ഉല്‍പന്നങ്ങളാണ് ഇവിടെയുള്ളത്. സ്വപ്‌ന നഗരിയില്‍ നടക്കുന്ന വ്യവസായ- വാണിജ്യ വകുപ്പിന്റെ ക്രാഫ്റ്റ് മേള 16നാണ് സമാപിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *