വടകര: ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ക്ക് വടകര നഗരസഭയില്‍ തുടക്കമായി. നഗരസഭയിലെ നടക്കുതാഴ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. വാര്‍ഡ്തലത്തില്‍ സര്‍വേസഭകള്‍ സംഘടിപ്പിക്കാനും ഈ മാസം 25 നകം സര്‍വേസഭ ചേര്‍ന്ന് സര്‍വേയെക്കുറിച്ച് വിശദീകരിക്കാനും നവംബര്‍ ഒന്ന് മുതല്‍ സര്‍വേ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. വടകര നഗരസഭയില്‍ നടന്ന യോഗത്തില്‍ ഹെഡ് സര്‍വേയര്‍ ഷരീഫ ബീവി, ഡ്രാഫ്റ്റ്മാന്‍മാരായ രാജീവന്‍, അബ്ദുല്‍ സലാം ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.