കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

മാഹി: മയ്യഴിയിലെ സര്‍ക്കാര്‍ കലാലയത്തില്‍ നിന്നും ചെയര്‍മാനായി രാഷ്ട്രീയത്തിന്റെ ചുവടുവച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്മുഖ വ്യക്തിത്വമായി മാറിയ കോടിയേരി ബാലകൃഷ്ണനെ പഴയ സുഹൃത്തുക്കളും അധ്യാപകരും അനുസ്മരിച്ചു. മാഹി കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയാണ് ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. അവസാന കാലം വരെ കോടിയേരി ബാലകൃഷ്ണന്‍ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഉദ്ഘാടകനായ രമേശ് പറമ്പത്ത് എം.എല്‍.എ വിശദീകരിച്ചു. ഡോ.വി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഡോ.വി. രാമചന്ദ്രന്‍ , വി.കെ രാഗേഷ്, പി.പി സദാനന്ദന്‍, റഫീക്ക് പുന്നോല്‍, ചാലക്കര പുരുഷു, സോമന്‍ പന്തക്കല്‍ സംസാരിച്ചു. പി.പി വിനോദ് സ്വാഗതവും സജിത്ത് നാരായണന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *