കോഴിക്കോട്: ‘വിവിയന്‍’ ഇന്ദ്രജാലത്തില്‍ ഗോകുലത്തിന് വീണ്ടും ജയം. ഇന്നലെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള വനിതാ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് ഗോകുലം കേരള എഫ്.സി കേര ബ്ലാസ്റ്റേഴ്സ് എഫ്.സിയെ തളച്ചു. ഗോകുലത്തിന്റെ 10-ാം നമ്പര്‍ വിവിയന്‍ കൊനേരു അഡ്ജെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. മത്സരത്തിന്റെ 28, 31, 77, 87 മിനിട്ടുകളില്‍ വിവിയന്‍ നാലു ഗോളുകള്‍ നേടി. 38-ാം മിനിട്ടില്‍ നന്ധ്യയും 64-ാംമിനിട്ടില്‍ 7-ാം നമ്പര്‍ രത്തനും ഗോകുലത്തിനു വേണ്ടി ഓരോ ഗോളുകള്‍ നേടി. അപൂര്‍ണ്ണ നര്‍സറിയും സുനിത മുണ്ഡയുമാണ് കേരള ബ്സാസ്റ്റേഴ്സിനു വേണ്ടി ഗോളുകള്‍ നേടിയത്.
മത്സരത്തിന്റെ 16-ാം മിനിട്ടില്‍ സുനിത മുണ്ഡ ആദ്യ ഗോള്‍ നേടി മുന്നേറ്റം കുറിച്ചെങ്കിലും 24-ാം മിനിട്ടില്‍ വിവിയന്‍ ഗോള്‍ മടക്കി. 31-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍ട്ടികിക്കും വിവിയന്‍ ഗോളാക്കി മാറ്റിയതോടെ ഗോകുലത്തിന്റെ കുതിപ്പ്് തുടര്‍ന്നു. കേരള ബ്ലാസ്റ്റേഴ്സ മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും ഗോകുലത്തിന്റെ ഗോള്‍വല രണ്ടു പ്രാവശ്യം ചലിപ്പിക്കാനേ അവര്‍ക്കായുള്ളൂ. ഗോകുലത്തിന്റെ ഗോള്‍ കീപ്പര്‍ സൗമ്യനാരായണ സ്വാമിയുടെ മികച്ച പ്രകടന കാഴ്ചവച്ചതും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
നാളെയാണ് ഫൈനല്‍ മത്സരം. വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയും ലോഡ്സ് എഫ്.എ കൊച്ചിയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലത്തെ വിജയത്തോടെ ഒമ്പത് മത്സരത്തില്‍ എല്ലാം ജയിച്ച് ഗോകുലം എഫ്.സി 27 പോയന്റ് നേടി. കേരള ബ്ലാസ്റ്റേഴ്സിനും ലോഡ്സ് എഫ്യഎയ്ക്കും 22 പോയിന്റാണ്. ഗോള്‍ നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന ലോഡ്സ് എഫ്.എ ഫൈനല്‍ മത്സരത്തില്‍ അര്‍ഹത നേടി.