കോഴിക്കോട്: ജില്ലയിലെ ഫുട്ബോള്‍ അക്കാദമികളുടെ കൂട്ടായ്മയായ കോഴിക്കോട് ഫുട്ബോള്‍ അക്കാദമി അസോസിയേഷന്റെ (കെ.എഫ്.എ.എ) യുടെ നേതൃത്വത്തിന് 16 മുതല്‍ മെഡിക്കല്‍ കോളേജ് സെക്കന്റ് ഗ്രൗണ്ടില്‍ അണ്ടര്‍-11, 13 ,15 , 17, 19 വിഭാഗം കുട്ടികള്‍ക്കായുള്ള അക്കാദമിക് ലീഗ് ടൂര്‍ണമെന്റ് ആരംഭിക്കും. എച്ച്.എം.സി.എ, വി.പി സത്യന് സോക്കര്‍, യൂണിവേഴ്സല്‍ ഫുട്ബോള്‍ അക്കാദമി, ഓറഞ്ച് ഫുട്ബോള്‍ സ്കൂള്‍, കെ.എഫ്.ടി.സി, സോക്കര്‍ അക്കാദമി കല്ലായി, ക്രസന്റ് ഫുട്ബോള്‍ അക്കാദമി, പി.എഫ്.ടി.സി, കല്ലായി ഫുട്ബോള്‍ അക്കാദമി, രാജീവ് യൂത്ത് ബ്രിഗേഡിയര്‍ അത്തോളി, ഫ്രണ്ട്ലി ഫുട്ബോള്‍ അക്കാദമി, സെവന് സ്പോര്‍ട്സ് കുന്ദമംഗലം, ചാലിയാര്‍ ഫുട്ബോള്‍ അക്കാദമി, കെ.എഫ്.സി.സി, ജോളി ഫ്രണ്ട്സ്, ഹിറ കെ.എഫ്.ടി.സി, പെക്ക യുണൈറ്റഡ് എഫ്.എ കോതി തുടങ്ങിയ അക്കാദമികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 16ന് അണ്ടര്‍ 19, 17 മത്സരങ്ങള്‍ ആരംഭിക്കും. അതിനുശേഷം മറ്റ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എഫ്.എഫ്.എ സെക്രട്ടറി നിയാസ് റഹ്മാന്, അബ്ദുള്‍ സലാം, സക്കീര്‍ ഹുസൈന്, ജെയ്സണ്‍ അത്തോളി, മുസാഫിര്‍ എന്നിവരും ഒപ്പം കുട്ടി ഫുട്ബോള്‍ താരങ്ങളും പങ്കെടുത്തു.