തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വഫ ഫിറോസിന്റെ വിടുതല്‍ ഹരജിയില്‍ കോടതി വിധി ഇന്ന് ഉണ്ടായേക്കും. കേസില്‍ രണ്ടാം പ്രതിയാണ് വഫ ഫിറോസ്. വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസില്‍ ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിച്ച് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതായി മൊഴികളോ സാക്ഷികളോയില്ല. വെറും സഹയാത്രികയായ യുവതിക്ക് മേല്‍ പ്രേരണകുറ്റം ചുമത്തരുതെന്നായിരുന്നു വഫയുടെ വാദം. എന്നാല്‍, കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വഫയുടെ ഹരജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
അതേ സമയം, കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹരജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രണ്ട് ഹരജികളും പരിഗണിക്കുക.