തലശ്ശേരി: സ്വതന്ത്രമായ രൂപവര്‍ണ്ണ വിന്യാസത്തിലൂടെ സര്‍ഗാത്മകതയുടെ പുതുലോകം കാഴ്ചവച്ച കലാകാരിയാണ് കലൈമാമണി സതീശങ്കറെന്നും അമൂര്‍ത്ത രൂപത്തിലുള്ള രചനകളുടെ ദൃശ്യങ്ങള്‍ ചായങ്ങളുടെ കട്ടിത്തേപ്പുകൊണ്ടും നിറപ്പൊരുത്തംകൊണ്ടും ഉന്നതമായ മികവ് പുലര്‍ത്തുന്നവയാണെന്നും കലാനിരൂപകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിന്റെ ‘കണ്ണുണ്ടായാല്‍ പോരാ…’ ത്രിദിന ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകനും പ്രമുഖ ചിത്രകാരനുമായ പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പൊന്‍മണി തോമസ്, കലൈമാമണി സതീശങ്കര്‍, സംസാരിച്ചു. ചിത്രകാരന്മാരായ സെല്‍വന്‍ മേലൂര്‍ സ്വാഗതവും, കെ.പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. വിഖ്യാത ശില്‍പി വത്സന്‍ കൊല്ലേരി, പ്രമുഖ ചിത്രകാരന്‍മാരായ കെ.എം ശിവകൃഷ്ണന്‍, ശശികുമാര്‍ മാരാര്‍, എ.സത്യനാഥ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. പ്രദര്‍ശനം 16ന് സമാപിക്കും.