ഓപ്പറേഷന്‍ യെല്ലോ;33 കാര്‍ഡുകള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ യെല്ലോ;33 കാര്‍ഡുകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: പൊതുവിതരണ വകുപ്പിന്റെ ‘ഓപ്പറേഷന്‍ യെല്ലോ’ പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 33 കാര്‍ഡുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ നരിക്കുനി, മടവൂര്‍ പഞ്ചായത്തുകളില്‍ വീട് കയറി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശംവച്ച മൂന്ന് എ.എ.വൈ.കാര്‍ഡുകള്‍, 25 മുന്‍ഗണനാ കാര്‍ഡുകള്‍, അഞ്ച് സ്റ്റേറ്റ് സബ്‌സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കാര്‍ഡുടമകള്‍ക്ക് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില അടയ്ക്കുവാന്‍ നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ യെല്ലോ. അനര്‍ഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0493 6202273 നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. താലൂക്ക് സപ്ലൈ ഓഫിസര്‍ എം. സാബുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍ സീന.പി.ഇ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഷെദീഷ് സി.കെ, നിഷ വി.ജി, ജീവനക്കാരായ മഞ്ജുള പി.സി, മനുപ്രകാശ്, മൊയ്തീന്‍കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *