കോഴിക്കോട്: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിന്റെ വാര്‍ഷിക ശാസ്ത്ര സാങ്കേതിക മേളയായ തത്വ ഈമാസം 21,22,23 തിയതികളിലായി നടക്കുമെന്ന് തത്വ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. പി.എസ് സതീദേവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്ഫെസ്റ്റ് ആയ തത്വയുടെ മുഖ്യധാരാ പരിപാടികള്‍ റോബോവാര്‍സ്, ഹാക്കത്തോണ്‍, ജി.എസ്.എം ലാബിരിന്ത്, ലെക്ചര്‍, വര്‍ക്ക്ഷോപ്പ് തുടങ്ങിയവയാണ്. ഡോ. രജനികാന്ത്, ഡോ. ശക്തിവേല്‍, ബെന്‍ തോമസ്, കണ്‍വീനര്‍ അഭിറാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.