ഹെല്‍പിങ് ഹാന്‍ഡ്‌സ് ബ്ലഡ് ഡോണേഴ്‌സ് ക്ലബ് ഉദ്ഘാടനം നാളെ

ഹെല്‍പിങ് ഹാന്‍ഡ്‌സ് ബ്ലഡ് ഡോണേഴ്‌സ് ക്ലബ് ഉദ്ഘാടനം നാളെ

കോഴിക്കോട്: രക്തദാന സേവന രംഗത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിങ് ഹാന്‍ഡ്‌സിന്റെ കീഴില്‍ രൂപീകരിച്ച ബ്ലഡ് ഡോണേഴ്‌സ് ക്ലബ് (ബി.ഡി.സി) ഉദ്ഘാടനം നാളെ വൈകീട്ട് നാല് മണിക്ക് ടൗണ്‍ഹാളില്‍വച്ച് നടക്കും. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും. സബ് ജഡ്ജ് എം.പി ഷൈജല്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അബു എബ്രഹാം, പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷ്, ആര്‍.ജെ മനു, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ബ്ലഡ് ബാങ്ക് ഓഫിസര്‍ ഡോ. അഫ്‌സല്‍ സി.കെ, മുഹമ്മദ് അഫ്‌സല്‍ കെ.കെ (ചൈല്‍ഡ് ലൈന്‍), ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത് എന്നിവര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് ആര്‍.യു.എ കോളേജ് എന്‍.എസ്.എസ് യൂണിറ്റ്, റെഡ് റിബ്ബണ്‍ എന്നിവര്‍ ഇഖ്‌റ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന, രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാംപും സംഘടിപ്പിക്കും.

കൂടാതെ എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ രക്തദാനം ചെയ്യും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഇതാദ്യമായാണ് ഒന്നിച്ച് രക്തദാനത്തിന് തയാറാകുന്നത്. ചടങ്ങില്‍ രക്തദാനത്തിന്റെ വിവരങ്ങള്‍ പ്രതിപാദിക്കുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ നൗഫല്‍.എം (സെക്രട്ടറി, ഹെല്‍പിങ് ഹാന്‍ഡ്‌സ് ), സിദ്ദീഖ് തിരുവണ്ണൂര്‍ (പി.ആര്‍.ഒ, ഹെല്‍പിങ് ഹാന്‍ഡ്‌സ്), റഫീഖ് നല്ലളം (ബി.എല്‍.എസ് കണ്‍വീനര്‍), ഷമീര്‍ (ബി.ഡി.സി കണ്‍വീനര്‍), ആസാദ് പി.എ (ബി.ഡി.സി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *