കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടനാപ്രകാരം 1948 സെപ്റ്റംബര്‍ 14ന് രാജ്യത്തെ ഇണക്കുഭാഷയായി അംഗീകരിച്ച ഹിന്ദി ഭാഷയ്‌ക്കെതിരായി ചില പ്രാദേശിക ഭരണകൂടങ്ങള്‍ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹവും ദുഃഖകരവുമാണെന്ന് രാഷ്ട്രഭാഷാ വേദി സംസ്ഥാന പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു. വര്‍ക്കിങ് പ്രസിഡന്റ് വി.എം ആനന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണഭാരത ഹിന്ദി പ്രാചാരസഭ ഭരണസമിതി അംഗം ഗോപി ചെറുവണ്ണൂര്‍, രാഷ്ട്രഭാഷാവേദി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍, കെ.പി ആലിക്കുട്ടി, കുയ്യലക്കണ്ടി ശ്രീധരന്‍, ശ്രീധരന്‍ പറക്കാസ്, ഹരികൃഷ്ണന്‍ പാറോപ്പടി, എന്‍.പി മോഹനന്‍, പി.ശിവാനന്ദന്‍, ഹാറൂണ്‍.ജി, ശ്രീജ കാരപ്പറമ്പ്, വിനു നീലേരി എന്നിവര്‍ സംസാരിച്ചു. എല്ലാ രാഷ്ട്രങ്ങള്‍ക്കും അവരുടേതായ ദേശഭാഷ ഉണ്ടെന്നിരിക്കെ ഇന്ത്യക്കാര്‍ ഹിന്ദിയെ രാഷ്ട്രഭാഷയായി അംഗീകരിക്കുന്നതില്‍ ചിലര്‍ക്കുള്ള എതിര്‍പ്പ് ശരിയല്ലെന്നും സംഘടന അഭിപ്രായപ്പെട്ടു.