സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് ഹൈക്കോടതി

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗികാരോപണ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യം ശരിവച്ച് ഹൈക്കോടതി. സിവിക് ചന്ദ്രന്റെ പ്രായം പരിഗണിച്ചാണ് നടപടി. ആഗസ്റ്റ് 12ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. അതേ സമയം, മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ വിവാദപരമാര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ഹൈക്കോടതി ജാമ്യം ശരിവച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *