ലോകകപ്പ് സംഘാടനത്തിലെ മലയാളി സാന്നിധ്യം സഫീര്‍ റഹ്മാനെ ആദരിച്ചു

ലോകകപ്പ് സംഘാടനത്തിലെ മലയാളി സാന്നിധ്യം സഫീര്‍ റഹ്മാനെ ആദരിച്ചു

കോഴിക്കോട്: ലോകകപ്പ് സംഘാടനത്തിലെ മലയാളി സാന്നിധ്യം സഫീര്‍ റഹ്മാനെ ആദരിച്ചു.ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങ്‌ മേയര്‍ ബീന ഫിലിപ് ഉദ്ഘാടനവും പൗരാവലിയുടെ സ്‌നേഹോപഹാരവും സമ്മാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.പി.എം ഹാഷിര്‍ അലി അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ പൊന്നാടയണിയിച്ചു. സുബൈര്‍ കൊളക്കാടന്‍, പി.ടി ആസാദ്, സി.ഇ ചാക്കുണ്ണി, എന്‍.സി അബൂബക്കര്‍, എന്‍.സി അബ്ദുള്ളക്കോയ, ഡോ.മനോജ് കാളൂര്‍, കെ.എം ബഷീര്‍ ആശംസകള്‍ നേര്‍ന്നു. കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. 30ഓളം സംഘടനാ ഭാരവാഹികള്‍ സഫീര്‍ റഹ്മാനെ പൊന്നാടയണിയിച്ച് ആദരിച്ചു. അബ്ദുള്ള മാളിയേക്കല്‍ സ്വാഗതവും, സി.എന്‍ അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *