ലൈംഗിക പീഡന പരാതി: എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവില്‍, കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

ലൈംഗിക പീഡന പരാതി: എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവില്‍, കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

കൊച്ചി: സ്ത്രീപീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഒളിവില്‍ തുടരുന്നു. എം.എല്‍.എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലിസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവില്‍ എല്‍ദോസിനെതിരേ കേസെടുത്തിരിക്കുന്നത്. എം.എല്‍.എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
ശനിയാഴ്ച്ചയാണ് എം.എല്‍.എയുടെ ജാമ്യഹരജി പരിഗണിക്കുന്നത്.എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി പോലിസ് ഇന്ന് എം.എല്‍.എ യുടെ ഭാര്യയില്‍ നിന്ന് മൊഴിയെടുക്കും.

പരാതിക്കാരിയായ യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നാണ് എം.എല്‍.എയുടെ ഭാര്യയുടെ പരാതി. ഈ ഫോണ്‍ ഉപയോഗിച്ച് എം.എല്‍.എയ്ക്ക് എതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. പോലിസ് ഇന്നലെ വിളിപ്പിച്ചിരുന്നെങ്കിലും പരാതി സംബന്ധിച്ച് മൊഴി നല്‍കാന്‍ എം.എല്‍.എയുടെ ഭാര്യ തയ്യാറായിരുന്നില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *