മലപ്പുറം: കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി മലപ്പുറം ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പമായി സഹകരിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാര്‍ക്ക് ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ജോയന്റ് ഡയരക്ടര്‍ എന്‍.എ മുനീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു മലപ്പുറം ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ കൈലാസ് കുമാര്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രമേഷ്, കോട്ടക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റിയും ഫാക്ടറി മാനേജറുമായ ഡോ.പി.രാംകുമാര്‍, ചീഫ് മാനേജര്‍ എന്‍ജിനീയറിങ്ങ് വിനോദ് നാരായണന്‍, സീനിയര്‍ മാനേജര്‍ എച്ച്.ആര്‍.എം എന്‍.മനോജ്, വിവിധ വകുപ്പ് മേധാവികള്‍, യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ സംബസിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. സഹീല്‍, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ ഷെഫിക് എന്നിവര്‍ സെമിനാര്‍ ചര്‍ച്ചകള്‍ നയിച്ചു.