കൊയിലാണ്ടി: മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ തുടക്കമായി. വിദ്യാര്‍ഥികളില്‍ ഗണിത യുക്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ 14 സ്‌കൂളുകളിലെ അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള ട്രെയിനിങ് കഴിഞ്ഞ മാസം കണ്ണൂരിലെ കിലയില്‍ നടത്തിയിരുന്നു. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്‌കൂളുകള്‍ക്കുള്ള പഠന സഹായക ഉപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍, കെ.കെ ശിവദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.