മലബാര്‍ ക്രാഫ്റ്റ് മേള ഇനി മൂന്നുനാള്‍ കൂടി

മലബാര്‍ ക്രാഫ്റ്റ് മേള ഇനി മൂന്നുനാള്‍ കൂടി

കോഴിക്കോട്: മലബാര്‍ ക്രാഫ്റ്റ് മേള ഇനി മൂന്നുനാള്‍ കൂടി. സ്വപ്നനഗരിയില്‍ നടക്കുന്ന മേള 16ന് അവസാനിക്കും. മേളയില്‍ ഇതിനോടകം വൈവിധ്യമാര്‍ന്ന നിരവധി വസ്തുക്കളാണ് കാഴ്ച്ചക്കാര്‍ക്ക് ഒരുക്കിയിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പല തരം ക്രാഫ്റ്റ് വര്‍ക്കുകളും അതിനൊപ്പം കേരളത്തിലെ കരകൗശല വസ്തുക്കളും മേളയിലുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രത്യേക തരം വസ്ത്രങ്ങളും ആര്‍ട്ടും മേളയുടെ ആകര്‍ഷണമാണ്. വസ്ത്രവും ആഭരണങ്ങളും കളിമണ്‍ പാത്രങ്ങളുമെല്ലാം മേളയില്‍ ലഭ്യമാണ്. കേരളത്തില്‍ നിന്ന് മികച്ച അനുഭവമാണുണ്ടായെന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കരകൗശല വിദഗ്ധര്‍ പറയുന്നു. മേളയോട് മലബാറുകാര്‍ സഹകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. മുളകൊണ്ടും തെങ്ങോല കൊണ്ടുമുള്ള 150-ഓളം കുടിലുകളിലായാണ് മേള നടക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സഹായത്തോടെയാണ് എട്ടാമത് മലബാര്‍ ക്രാഫ്റ്റ്സ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത വ്യവസായ സംരംഭങ്ങളുടെ അഭിവൃദ്ധിയും തനത് ഉല്‍പന്നങ്ങളുടെ വിപണനവും മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലബാര്‍ ക്രാഫ്റ്റ്മേള. മേളയില്‍ എല്ലാ ദിവസവും വൈകുന്നേരം സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *