ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക് കോളേജ് റോസ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക് കോളേജ് റോസ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഫാറൂഖ് റൗസത്തുല്‍ഉലൂം അസോസിയേഷന്റെ പ്രഥമ സ്ഥാപനമായ റൗസത്തുല്‍ ഉലൂം അറബിക് കോളേജില്‍ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ റോസ നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 16 ഞായര്‍ രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റൗസത്തുല്‍ ഉലൂം ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിക്കുള്ള ഉപഹാരം ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ് സമ്മാനിക്കും. അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാവും. അക്കാദമിക് ബ്ലോക്കില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സെമിനാര്‍ഹാള്‍, ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍, വൈഫൈ സൗകര്യങ്ങളോടു കൂടിയ ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറി, ക്രിയേറ്റിവ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍ണര്‍, ഭിന്നശേഷി സൗഹൃദ പഠന മുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ആര്‍.യു.എ കോളേജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.മുഹമ്മദ് സമദാനിയെ ആദരിക്കും.

ശ്രീനാരായണഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.എം മുബാറക് പാഷ മുഖ്യപ്രഭാഷണം നിര്‍വഹിക്കും റോസയുടെ ചരിത്രപരമായ ദൗത്യത്തെ കുറിച്ച് ആര്‍.യു.എ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി.മുസ്തഫ ഫാറൂഖി പ്രബന്ധമവതരിപ്പിക്കും. പ്രൊഫ. പി.മുഹമ്മദ് കുട്ടശ്ശേരി രചിച്ച ‘ മൗലാന അബുസ്സബാഹ് അഹ്‌മദ് അലി; വൈജ്ഞാനിക നവോത്ഥാന നായകന്‍’ പുസ്തകത്തിന്റെ പ്രകാശനം ആര്‍.യു.എ അസോസിയേഷന്‍ പ്രസിഡന്റ് കെ.വി കുഞ്ഞമ്മദ് കോയ, റോസ ട്രഷറര്‍ ഡോ. വീരാന്‍ മുഹിയുദ്ദീന് നല്‍കിയും പ്രൊഫ. എം. ഷാജഹാന്‍ രചിച്ച ‘നബാദത്തു ദ്ദഹ്ര്‍’ കവിതാ സമാഹാരം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. എ. കുട്ട്യാലിക്കുട്ടി, പ്രൊഫ. എ. അബ്ദുല്‍ഹമീദ് മദീനിക്ക് നല്‍കി പ്രകാശനം ചെയ്യും.

2022-23 അക്കാദമിക വര്‍ഷത്തെ കോളേജ് ന്യൂസ് ലെറ്റര്‍ ആര്‍.യു.എ കോളേജ്  മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ ആര്‍.യു.എ മാനേജിങ് കമ്മിറ്റി ജോ. സെക്രട്ടറി ഡോ. വി.എം അബ്ദുല്‍ മുജീബിന് നല്‍കി പ്രകാശനം ചെയ്യും. ആര്‍.യു.എ കോളേജ് മാനേജര്‍ എന്‍.കെ മുഹമ്മദ് അലി. സെക്രട്ടറി എസ്. മുഹമ്മദ് യൂനുസ്, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പില്‍ ഡോ: കെ.എം നസീര്‍, സാഫി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, റോസ എക്‌സിക്യുട്ടീവ് മെംബര്‍ ഡോ. വി.എം അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിക്കും. അക്കാദമിക് സെഷന്‍ യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിക്കും. വയനാട് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. ജമാലുദ്ദീന്‍ ഫാറൂഖി റൗസത്തുല്‍ ഉലും പുതിയകാല നവോത്ഥാനം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

പൂര്‍വ വിദ്യാര്‍ഥികളായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഷംസുന്നീസ യു.എ.ഇ, പ്രൊഫ. കെ.കെ മുഹിയുദ്ദീന്‍, മദീനത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ശാക്കിര്‍, മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ. പി.റംലത്ത്, ഡോ. ഉമ്മുല്‍ ഹസനാത്ത്, ആര്‍.യു.എ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുറഹിമാന്‍ ചെറുകര, പ്രൊഫ. എം. ഷാജഹാന്‍ ഫാറൂഖി, പ്രൊഫ. പാത്തുമ്മ.പി, പ്രൊഫ. സി.കെ ഉസ്മാന്‍ ഫാറൂഖി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആര്‍.യു.എ കോളേജ് പ്രിന്‍സിപ്പല്‍ ഷഹദ് ബിന്‍ അലി സ്വാഗതവും ആര്‍.യു.എ കോളേജ് അറബിക് വിഭാഗം മേധാവി ഡോ. ഐമന്‍ ശൗഖി നന്ദിയും പറയും. തുടര്‍ന്ന് വിവിധ ബാച്ചുകളുടെ സംഗമം ക്യാംപസില്‍ നടക്കും.

ഫാറൂഖ് കോളേജ് ക്യാംപസിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും ഉപരിസഭയായ റൗസത്തുല്‍ ഉലൂം അസോസിയേഷന്റെ കീഴില്‍ റൗസത്തുല്‍ ഉലൂം അറബിക് കോളേജ്, സ്വയംഭരണ സ്ഥാപനമായ ഫാറൂഖ് കോളേജ്, ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫാറൂഖ് ട്രെയിനിങ് കോളേജ്, അല്‍ഫാറൂഖ് എജ്യുക്കേഷണല്‍ സെന്റര്‍, അല്‍ഫാറൂഖ് റെസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഫിംസ്), ഫാറൂഖ് കോളേജ് പി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍, ഫാറൂഖ് കോളേജ് ജൂബിലി ഹെല്‍ത്ത് സെന്റര്‍, ഇഖ്‌റ ഫാറൂഖ് കോളേജ് ഡയാലിസിസ് സെന്റര്‍ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി.കെ അഹ്‌മദ് , എന്‍.കെ മുഹമ്മദലി (മാനേജര്‍), ഷഹദ് ബിന്‍ അലി (പ്രിന്‍സിപ്പല്‍), ഡോ. അയ്മന്‍ ഷൗഖി.പി (അറബിക് വിഭാഗം മേധാവി), ഉസ്മാന്‍ സി.കെ (സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *