നാദാപുരം: ഹോമിയോ മരുന്നിന്റെ ഉപയോഗം കഴിഞ്ഞ കുപ്പികള്‍, രജിസ്റ്ററുകള്‍, മരുന്നുകള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ പഞ്ചായത്തിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ തള്ളിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും കല്ലാച്ചിയിലെ ലിങ്ക് ഹോമിയോ ക്ലിനിക് എന്ന സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തു. മാലിന്യം ഒഴിവാക്കുന്നതിന് ഓട്ടോക്കാരന് പണം നല്‍കി ഏല്‍പ്പിച്ചതാണ് എന്ന് സ്ഥാപന ഉടമകള്‍ അറിയിച്ചു. അംഗീകൃത ഏജന്‍സി മുഖേന അല്ലാതെ മാലിന്യങ്ങള്‍ കൈയ്യൊഴിഞ്ഞതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ഹോമിയോ ക്ലിനിക്കിന് പതിനായിരം രൂപ പിഴ ചുമത്തി. പിഴ പഞ്ചായത്തില്‍ അടക്കുകയും പുറന്തള്ളിയ മാലിന്യങ്ങള്‍ സ്ഥാപന ഉടമകള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യുകയും ചെയ്തു.