കോഴിക്കോട്: തോടയം കഥകളി യോഗത്തിന്റെ 33ാം വാര്‍ഷികവും ദേശീയ കഥകളി ദിനവും അവാര്‍ഡ് ദാനവും 16ന് ഞായര്‍ രാവിലെ 10.30ന് ഗുരുവായൂരപ്പന്‍ (സാമൂതിരി ഹയര്‍ സെക്കന്‍ഡ്‌റി സ്‌കൂള്‍, തളി) ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്മശ്രീ പെരുമനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും. തോടയം കഥകളി യോഗം പ്രസിഡന്റ് പി.കെ കൃഷ്ണനുണ്ണിരാജ അധ്യക്ഷത വഹിക്കും. വള്ളത്തോള്‍ സ്മാരക പുരസ്‌കാരം കലാമണ്ഡലം കേശവദേവ്, ടി.എന്‍ ബാലകൃഷ്ണ തമ്പാന്‍ സ്മാരക പുരസ്‌കാരം കലാമണ്ഡലം സുബ്രഹ്മണ്യന്‍, പി.കെ.എസ് രാജ സ്മാരക പുരസ്‌കാരം കലാമണ്ഡലം രവികുമാര്‍, തോടയം പുരസ്‌കാരം കോട്ടക്കല്‍ പ്രസാദ്, തോടയം യുവ പ്രതിഭ പുരസ്‌കാരം നെടുമ്പള്ളി റാംമോഹന്‍ എന്നിവര്‍ക്ക് സമ്മാനിക്കും.
സാമൂതിരി എജ്യുക്കേഷന്‍ സൊസൈറ്റി മാനേജര്‍ മായഗോവിന്ദ്, പ്രശസ്ത മൃദംഗ വിദ്വാന്‍ എന്‍.ഹരി, കഥകളി ക്ലബ് ഇരിഞ്ഞാലക്കുട പ്രസിഡന്റ് അനിയന്‍ മംഗലശ്ശേരി ആശംസകള്‍ നേരും. എണ്‍പത് പിന്നിട്ട തോടയം കഥകളി യോഗത്തിന്റെ അംഗങ്ങളായ ഡോ.കെ.ബി വേണുഗോപാല്‍, ഡോ.ഭദ്രന്‍, പത്മിനി നാരായണന്‍, ഡോ.സര്‍വ്വോത്തമന്‍ നെടുങ്ങാടി, ശ്രീദേവി വാസുദേവന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഉച്ചക്ക് 2.30ന് കഥകളി പദകച്ചേരിയും 4.30ന് കലാമണ്ഡലം വാസു പിഷാരടിയെക്കുറിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം വിജനേ ബതയും 5.30ന് കഥകളി ബാലി വിജയം അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി.കെ കൃഷ്ണനുണ്ണിരാജ, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മേനോന്‍, ട്രഷറര്‍ സുരേഷ് പാഴൂര്‍, എ.പി നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.