കോഴിക്കോട്: സ്തനാര്‍ബുദ ചികിത്സാരംഗത്തെ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഉത്തര കേരളത്തിലെ ആദ്യ സമഗ്ര സ്തനാര്‍ബുദ ചികിത്സാ കേന്ദ്രം (Comprehensive Breast Cancer Care Centre) കോഴിക്കോട് ആസ്റ്റര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായ ‘പിങ്ക് ഒക്ടോബറിന്റെ’ ഭാഗമായി ഈ മാസം 18ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും.
ഏറ്റവും നൂതനമായ ഡിജിറ്റല്‍ മാമ്മോഗ്രാം ഉള്‍പ്പെടെ സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാനുള്ള അത്യാധുനികമായ രോഗനിര്‍ണയ ഉപാധികള്‍, ചികിത്സാ സൗകര്യങ്ങള്‍, ശസ്ത്രക്രിയാ സംവിധാനങ്ങള്‍, സ്തനപുനര്‍നിര്‍മാണ ഉപാധികള്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലെ ചികിത്സാ സംബന്ധമായ മുഴുവന്‍ സൗകര്യങ്ങളും, സ്തനം നിലനിര്‍ത്തിക്കൊണ്ടുള്ള ഓങ്കോ-പ്ലാസ്റ്റിക് പ്രൊസിജ്യര്‍ (Onco-Plastic Procedure) അടക്കമുള്ള നൂതന ശസ്ത്രക്രിയാ-ചികിത്സാ രീതിയും ഈ സെന്ററില്‍ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആസ്റ്ററിന്റെ സി.എസ്.ആര്‍ വിഭാഗമായ ആസ്റ്റര്‍ വളണ്ടീയേഴ്‌സ്, ആസ്റ്റര്‍ മിംസ് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നൂറ് പേര്‍ക്ക് മാമ്മോഗ്രാം ഉള്‍പ്പെടെയുള്ള സ്തനാര്‍ബുദ നിര്‍ണയ പരിശോധന സൗജന്യമായി നടത്തുന്നതായിരിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.
യുവജനങ്ങള്‍ക്കിടയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്താന്‍ സാധിക്കുന്ന റീലുകള്‍ സൃഷ്ടിക്കുന്നവര്‍ക്കായി ഒരു മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ കോളേജുകളില്‍നിന്നും രണ്ട് റീലുകള്‍ വീതം പരിഗണിക്കുന്നതായിരിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 50000 രൂപ, രണ്ടാം സ്ഥാനത്തിന് 30000 രൂപ, മൂന്നാം സ്ഥാനത്തിന് 20000 രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍ – 7594067000.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഗംഗാധരന്‍ കെ.വി (ഡയരക്ടര്‍, ആസ്റ്റര്‍ കാന്‍സര്‍ സെന്റര്‍), ഡോ.സലിം വി. പി (ഓങ്കോ സര്‍ജന്‍), ഡോ. സതീഷ് പദ്മനാഭന്‍ (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), ഡോ.കൃഷ്ണകുമാര്‍ കെ.എസ് (പ്ലാസ്റ്റിക്, കോസ്‌മെറ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജന്‍), ഡോ.കെ.ജി രാമകൃഷ്ണന്‍ (റേഡിയോളജി വിഭാഗം തലവന്‍), ഡോ. രേഖ നാരായണന്‍ (ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ്), ലുക് മാന്‍.പി (ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍) ആസ്റ്റര്‍ വളണ്ടിയേഴ്സ് മലബാര്‍ ലീഡ് മുഹമ്മദ് ഹസീം കെ.വി എന്നിവര്‍ പങ്കെടുത്തു.