കോഴിക്കോട്: ബോളിവുഡ് ഇതിഹാസം ഗായകന്‍ കിഷോര്‍ കുമാറിന്റെ 35ാം ചരമ വാര്‍ഷികം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലാപിച്ചും ഗാനമത്സരം നടത്തിയും കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി ഡോ. ഫസല്‍ ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ എം.പി മനു മുഖ്യതിഥിയായി.പിന്നണി ഗായിക ഗംഗ, ബാലതാരം ഗോപീകൃഷ്ണന്‍, പപ്പന്‍ കോഴിക്കോട് എന്നിവരെ ആദരിച്ചു. സംഘാടകരായ കെ.സുബൈര്‍, കെ.എന്‍ മുകേഷ് കുമാര്‍, രേഖ അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ബാലതാരം ഗോപീകൃഷ്ണന് കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്റെ ഉപഹാരം ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ എം.പി മനു നല്‍കുന്നു. സുബൈര്‍, വിനീഷ് വിദ്യാധരന്‍, ഗംഗ, കിഷോര്‍ അനിയന്‍ തുടങ്ങിയവര്‍ സമീപം
സെക്രട്ടറി കിഷോര്‍ അനിയന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എന്‍ മുകേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഗോല്‍മാല്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ആനെ വാലാ പല്‍’ പാടി പ്രസന്ന കുമാറാണ് കിഷോര്‍ കുമാര്‍ നൈറ്റിന് തുടക്കമിട്ടത്. ഗായകരായ ടി.ടി സുരേഷ്, മെഹറൂഫ് കാലിക്കറ്റ്, ഗംഗ, ജിഷ ഉമേഷ്, രഞ്ജിനി വര്‍മ്മ, ഡോ. അനു ദേവാനന്ദ്, സലീഷ് ശ്യം , സുനില്‍ ഹരിദാസ് , പി.എം സലീല്‍, എന്‍.ജനീബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ഗാനാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം – ഷാജന്‍ ഫ്രാന്‍സിസ് ( തൃശൂര്‍), രണ്ടാം സ്ഥാനം -നിരഞ്ജന്‍ ( കോഴിക്കോട്), മൂന്നാം സ്ഥാനം – ദേവനന്ദ ബൈജു , ജാഫര്‍ കൊളത്തറ എന്നിവര്‍ പങ്കിട്ടു.