ആം ആദ്മി പാര്‍ട്ടി ജില്ലാ പദയാത്ര ഉദ്ഘാടനം 15ന്

ആം ആദ്മി പാര്‍ട്ടി ജില്ലാ പദയാത്ര ഉദ്ഘാടനം 15ന്

കോഴിക്കോട്: ആം ആദ്മി പാര്‍ട്ടി ജില്ലാ സെക്രട്ടറി അഭിലാഷ് ദാസ് നയിക്കുന്ന ജില്ല പ്രചരണ ജാഥയുടെ ഉദ്ഘാടനവും വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളില്‍ നിന്നും പുതുതായി ആം അദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന 200ഓളം പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണവും 15ന് വൈകിട്ട് തിരുവമ്പാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ മാറേണ്ടത് നമ്മളാണ്’ എന്ന മുദ്രാവാക്യവുമായി ദേശവ്യാപകമായി നടത്തിവരുന്ന മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ ക്യാംപയിനുമായി ബന്ധപ്പെട്ടാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. പ്രചരണജാഥ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി നവംബര്‍ 26ന് കോഴിക്കോട് സമാപിക്കും.
സി.പി.എം, കോണ്‍ഗ്രസ്സ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് നിയോജകമണ്ഡലങ്ങളില്‍ സ്വീകരണം നല്‍കും. സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക് (റിട്ട: ഐ.എ.എസ്), ജാഫര്‍ അത്തോളി തുടങ്ങിയ നേതാക്കള്‍ തിരുവമ്പാടിയില്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ പി.കെ മുസ്തഫ, ജില്ലാ സെക്രട്ടറി അഭിലാഷ് ദാസ്, കണ്‍വീനര്‍ ഇ.കെ പീറ്റര്‍, ജില്ലാ കമ്മിറ്റിയംഗം രത്‌നാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *