ശ്രീമാതാ അംബിക ചൈതന്യമയിഅമ്മ കോഴിക്കോട് എത്തുന്നു

ശ്രീമാതാ അംബിക ചൈതന്യമയിഅമ്മ കോഴിക്കോട് എത്തുന്നു

കോഴിക്കോട്: ഗൂഡല്ലൂര്‍ ചിന്താമണി വാഗ്വീശ്വരി ക്ഷേത്രത്തിലെ സ്വാമിനി ശ്രീമാതാ അംബിക ചൈതന്യമയി അമ്മ കോഴിക്കോട് എത്തുന്നതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സനാതന പരിപാലന സംഘത്തിന്റെയും ഭാരതീയ തിയ്യ സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 16 ന് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് സമീപം ചൈതന്യ ഹാളില്‍ രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും പൂര്‍ണ്ണ കുംഭം നല്‍കി സംഘാടക സമിതി ചെയര്‍മാന്‍ രാമസിംഹനും (സംവിധായകന്‍ -അലി അക്ബര്‍) ഭക്തരും ചേര്‍ന്ന് സ്വീകരിക്കും. ജില്ലയിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം, തളി ക്ഷേത്രം , ബേപ്പൂര്‍ മഹാദേവ ക്ഷേത്രം , ബേപ്പൂര്‍ ഭദ്രകാളി ക്ഷേത്രം, നടുവട്ടം പാറപ്പുറം ക്ഷേത്രം , കണ്ണഞ്ചേരി മഹാഗണിപതി ക്ഷേത്രം , മീഞ്ചന്ത തിരുവച്ചിറ ക്ഷേത്രം , തൊടിയില്‍ ഭഗവതി ക്ഷേത്രം ഉള്‍പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഭാരവാഹികളും മാതൃസമിതി അംഗങ്ങളും വിവിധ മത സമുദായ സംഘടനകളും പങ്കെടുക്കും. ചടങ്ങ് മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ശ്രേഷ്ഠാചാര്യ സഭ ആചാര്യന്‍ എം.ടി വിശ്വനാഥന്‍ , ഭാരതീയ വിദ്യാഭവന്‍ മുന്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ ഏറാടി, ഹിന്ദു പാര്‍ലമെന്ററി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി സുഗതന്‍ , ഡോ. പല്‍പ്പു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിഷി പല്‍പ്പു തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ശ്രീ മാതാ അംബിക ചൈതന്യമയി അമ്മയുടെ പ്രഭാഷണം നടക്കും.

ഡിസംബര്‍ എട്ടിന് കോഴിക്കോട് വച്ച് ശ്ര മാതാ അംബിക ചൈതന്യമയി അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ചിന്താമണി ഗണേശ യാഗത്തിന് മുന്നോടിയായാണ് സന്ദര്‍ശനം. ചരിത്രത്തിലാദ്യമായി ഓരോ കുടുംബത്തിന്റെയും ഐശ്വര്യത്തിനായി ഓരോ ഭക്തനും സ്വയം സമര്‍പ്പിത 1001 യാഗമാണ് ചിന്താമണി ഗണേശ യാഗം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. യാഗത്തിന്റെ വിപുലമായ സംഘാടക സമിതി അമ്മയുടെ സാന്നിദ്ധ്യത്തില്‍ ചേരും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സുരേഷ് നിലമ്പൂര്‍ , സി.പി പ്രേമരാജ്, പി.റിലേഷ് ബാബു, പൃഥിരാജ് നാറാത്ത്, സുനില്‍ പയ്യേരി, ഷൈജു പിണ്ണാണത്ത് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *