കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കോര്‍ കമ്മിറ്റി യോഗം ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. മാനസികാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഒരേ പ്രാധാന്യം നല്‍കണമെന്നും കൊവിഡ് -19 മഹാമാരി ലോകജനതയുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കോര്‍കമ്മിറ്റി അംഗങ്ങളായ എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബാ അലക്സാണ്ടര്‍ ഇവാലുവേഷന്‍ കോര്‍ഡിനേറ്റര്‍ ആരതി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, അധ്യാപിക ബിന്ദു. എസ് എന്നിവര്‍ പങ്കെടുത്തു.