കോഴിക്കോട്: ലോകകപ്പ് സംഘാടനത്തിലെ മലയാളി സാന്നിധ്യം സഫീര്‍ റഹ്മാന് നാളെ വൈകീട്ട് 3.30ന് മലബാര്‍ പാലസില്‍ വച്ച് ആദരവ് നല്‍കും. മേയര്‍ ബീന ഫിലിപ് പരിപാടി ഉദ്ഘാടനം ചെയ്യും. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളില്‍ ഇന്ത്യന്‍ കലാരൂപങ്ങളുടെ സംഘാടനത്തിന് ചുക്കാന്‍ പിടിക്കുന്നത് ചേന്ദമംഗല്ലൂരുകാരനായ സഫീര്‍ റഹ്മാനാണ്. ഖത്തറിലെ ഏഴുലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന പങ്കാളിത്തങ്ങളുടെ ഏകോപന ചുമതലയാണ് ഇദ്ദേഹം നിര്‍വഹിക്കുന്നത്. 33 രാജ്യങ്ങളില്‍ നിന്നുള്ള സജീവ കമ്മ്യൂണിറ്റി ഫാന്‍ ലീഡര്‍മാരില്‍ ഇന്ത്യന്‍ പ്രതിനിധിയാണ് ഇദ്ദേഹം.