മാഹി: മാഹി ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാഹി മേഖലയിലെ വിദ്യാലയങ്ങളില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതി ആരംഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി മാഹി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സബ് ജഡ്ജ് കം ചെയര്‍മാന്‍ എസ്.മഹാലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡ്യൂട്ടി കൗണ്‍സില്‍ അഡ്വ. എന്‍.കെ സജ്‌ന അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.കെ ഇന്ദ്രപ്രസാദ് സ്വാഗതവും പി.ടി. എ പ്രസിഡന്റ് കെ.പവിത്രന്‍ നന്ദിയും പറഞ്ഞു. കതിരൂര്‍ എസ്.ഐ ബിന്ദുരാജ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. അഡ്വ.എ.പി അശോകന്‍, സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ എം.തനൂജ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 20 വരെ നടക്കുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ സെമിനാര്‍, പോസ്റ്റര്‍ ഡിസൈനിങ്, ചിത്രരചനാ മത്സരം, പ്രബന്ധ മത്സരം, പ്രസംഗ മത്സരം, ചര്‍ച്ച, ക്ലാസുകള്‍. മുദ്രാവാക്യരചന എന്നിവയുമുണ്ടായിരിക്കും