കോഴിക്കോട്: രാജ്യത്തെ 60 ശതമാനം ജനങ്ങളുടെ പിന്തുണയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്നും കോര്‍പറേറ്റ്, വര്‍ഗീയ പ്രീണനം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെ ചെറുക്കാന്‍ രാജ്യത്ത് വിശാലമായ ജനാധിപത്യ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് സന്തോഷ്‌കുമാര്‍ എം.പി പറഞ്ഞു.ഐ.വി ശശാങ്കന്‍ അുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തെറ്റായ ചരിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ഈ സത്യാനന്തരകാലം സൃഷ്ടിക്കുന്നത് സോഷ്യല്‍മീഡിയകളിലൂടെ ബി.ജെ.പിയുടെ ടെക്‌നോക്രാറ്റുകളും കോര്‍പറേറ്റുകളുമാണ്. സോഷ്യല്‍മീഡിയ ശക്തി പ്രാപിച്ചപ്പോള്‍ ഏറ്റവുമധികം അക്രമിക്കപ്പെട്ടത്ചരിത്രമാണ്.
ഗാന്ധിജിയും നെഹ്രുവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇല്ലായിരുന്നെങ്കിലും സ്വാതന്ത്ര്യം കിട്ടുമായിരുന്നുവെന്ന രീതിയിലുള്ള പ്രചരണം ഇത്തരത്തിലുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ചത് ഒരു സ്വാഭാവിക നടപടിയാണെന്നും ഗോഡ്‌സെയാണ് ശരിയെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുകയാണ്. ഈ ആപത്തിന്റെ വലിപ്പം മനസ്സിലാക്കി ഇതിനെതിരേ വിശാല ഇടപെടല്‍ ഉണ്ടാവണം. രാജ്യത്തെ ബി.ജെ.പി വിരുദ്ധരായ അറുപത് ശതമാനം ജനങ്ങളെ കൂട്ടിയോജിപ്പിച്ച് ഈ ആപത്തിനെ ചെറുക്കണം. ഐ.വി ശശാങ്കന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നേതാവായി പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ വ്യക്തിയാണ്.
ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ നല്ല നിലയില്‍ നിര്‍വഹിച്ച വ്യക്തിത്വമാണദ്ദേഹം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായില്ലെങ്കിലും അത്തരം സ്ഥാനമാനങ്ങള്‍ വരുംപോകുമെന്നും ജനങ്ങളും പാര്‍ട്ടിയുമാണ് വലുതെന്ന അദ്ദേഹത്തിന്റെ വീക്ഷണം മാതൃകാപരമാണ്. ഇ.സി സതീശന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ മൊകേരി, ഇ.കെ വിജയന്‍ എം.എല്‍.എ, ടി.വി ബാലന്‍ അുസ്മരണ പ്രഭാഷണം നടത്തി. പി.കെ നാസര്‍ സ്വാഗതവും കെ.കെ ബാലന്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു.