ബ്രെക്‌സയുടെ സൗജന്യ പട്ടാള പരിശീലന ക്ലാസുകള്‍ തുടങ്ങുന്നു

തലശ്ശേരി: കോഴിക്കോട് വച്ച് നടത്തപ്പെട്ട അഗ്‌നിപഥ് റിക്രൂട്ടുമെന്റ് റാലിയില്‍ പങ്കെടുത്ത് കായിക പരീക്ഷയില്‍ വിജയിച്ച യുവാക്കള്‍ക്ക് ബ്രെക്‌സയുടെ നേതൃത്വത്തില്‍ പതിവുപോലെ സൗജന്യ എഴുത്തു പരീക്ഷ തയാറെടുപ്പ് ക്ലാസുകള്‍ നടത്തുന്നു. ഗവ. ബ്രണ്ണന്‍ കോളേജ് കായിക വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. താല്‍പര്യമുള്ള യുവാക്കള്‍ 15ന് രാവിലെ 9.30ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാള്‍ടിക്കറ്റിന്റെ കോപ്പിയും സഹിതം ഗവ. ബ്രണ്ണന്‍ കോളേജില്‍ എത്തിച്ചേരണം. ആര്‍മി റിക്രൂട്ടുമെന്റ് പരിശീലന രംഗത്ത് 12 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ബ്രക്‌സയുടെ ശിക്ഷണത്തില്‍ 1500ഓളം പേര്‍ക്ക് ആര്‍മിയില്‍ ജോലി ലഭിച്ചിട്ടുണ്ട്. എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ച 1.30 വരെ പൂര്‍ണമായും സൗജന്യമായാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *