ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഗ്രാന്റ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലക്ക് എല്‍.പി.ജി സിലിണ്ടര്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഗ്രാന്റ് അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാന്‍ പെട്രോളിയം (HP) എന്നീ മൂന്നു കമ്പനികള്‍ക്കാണ് ഗ്രാന്റ് അനുവദിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് ജൂണ്‍ 2020 മുതല്‍ ജൂണ്‍ 2022 വരെ 300 ശതമാനം വിലക്കയറ്റം നേരിട്ടിരുന്നു. എന്നാല്‍, 72 ശതമാനം ബാധ്യത മാത്രമാണ് ജനങ്ങളിലേക്ക് എത്തിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിലൂടെ എണ്ണ കമ്പനികള്‍ക്കുണ്ടായ ബാധ്യത നികത്താനാണ് പണം അനുവദിക്കുന്നത്.