നാടക് ജില്ലാസമ്മേളനം 15,16ന്

നാടക് ജില്ലാസമ്മേളനം 15,16ന്

കോഴിക്കോട്: നാടക് കോഴിക്കോട് ജില്ലാ സമ്മേളനം 15,16 തിയതികളില്‍ എ.ശാന്തകുമാര്‍ നഗറില്‍(കോഴിക്കോട് നളന്ദ ഓഡിറ്റോറിയം) വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകീട്ട് അഞ്ച് മണിക്ക് അന്തരിച്ച നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരിയുടെ സ്മരണയ്ക്കായി നഗരത്തില്‍ സമ്മേളന വിളംബരജാഥയും ഏഴ് നാടക പ്രവര്‍ത്തകരുടെ സോളോ പെര്‍ഫോമന്‍സ് ‘തെരുവുണര്‍ത്തല്‍’ അരങ്ങേറും.
16ന് രാവിലെ 9.30ന് നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാക്കളെ ഡോ.കെ. ശ്രീകുമാര്‍ ആദരിക്കും. നാടകരംഗത്തെ സാങ്കേതിക പ്രവര്‍ത്തകരെ വിക്രമന്‍ നായര്‍ ആദരിക്കും.

നാടക് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നല്‍കുന്ന സ്‌നേഹനിധി അവാര്‍ഡ്(10000 രൂപയും മെമെന്റോയും ) പ്രശസ്ത നാടകപ്രവര്‍ത്തക സന്ധ്യ ബാബുരാജിന് നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ നല്‍കും. നാടക് സംസ്ഥാന പ്രസിഡന്റ് പി.രഘുനാഥന്‍, രാജന്‍ തിരുവോത്ത്, ചന്ദ്രശേഖരന്‍ തിക്കോടി, സതീഷ് കെ.സതീഷ്, മുഹമ്മദ് പേരാമ്പ്ര, വിജയന്‍.വി നായര്‍, സി.വി ദേവ്, കലാനിലയം ഭാസ്‌കരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് 7.30ന് എം.പാര്‍ഥസാരഥി അവതരിപ്പിക്കുന്ന കടല്‍ത്തീരത്ത്, ഊണിന് നാലണ മാത്രം എന്നീ നാടകങ്ങള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൊല്ലേരി ശിവരാമന്‍, നാടക് ജില്ലാ സെക്രട്ടറി എന്‍.വി ബിജു, നാടക് ജില്ലാ ട്രഷറര്‍ ഷിബു മുത്താട്ട്, എ.പി.സി വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *