തിമിരമുക്ത കോഴിക്കോട് കോര്‍പറേഷന്‍ 2022-23 ആരംഭിച്ചു

തിമിരമുക്ത കോഴിക്കോട് കോര്‍പറേഷന്‍ 2022-23 ആരംഭിച്ചു

കോഴിക്കോട്: ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി കണ്ണാശുപത്രിയും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 100 ദിന സൗജന്യ തിമിര നിര്‍ണയ ശസ്ത്രക്രിയ കര്‍മ പരിപാടി ഒക്ടോബര്‍ 13 മുതല്‍ 2023 ജനുവരി 13 വരെ നടക്കും.
തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു കൊടുക്കും. ആയുഷ്മാന്‍ ഭാരത്, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്, മെഡിസെപ്പ് ഉള്ളവര്‍ക്ക് അതിലൂടെ സൗജന്യ ശസ്ത്രക്രിയ ചെയ്യും. മറ്റ് നേത്ര രോഗങ്ങള്‍ ഉള്ളവര്‍ക്ക് ക്യാംപ് മുഖേന മിതമായ നിരക്കില്‍ തുടര്‍ ചികില്‍സ ലഭ്യമാക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 9567414440.

Share

Leave a Reply

Your email address will not be published. Required fields are marked *