കോഴിക്കോട്: കോണ്‍ട്രാക്ട് കാര്യേജ് ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാകമ്മിയുടെ നേതൃത്വത്തില്‍ നാളെ ആര്‍.ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു. നാളെ രാവിലെ 10 മണിക്ക് എരഞ്ഞിപാലത്ത് നിന്നാണ് മാര്‍ച്ച ആരംഭിക്കുക. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ ഉദ്യോഗസ്ഥ തലത്തില്‍ കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഭീമമായ പിഴ ഈടാക്കുന്നതിലുപരി മാനസികമായ പീഡനമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടാകുന്നത്. കെ.എസ്.ആര്‍.ടി.സിയെ ടൂറിസ്റ്റ് ബസുകള്‍ക്ക് ബദലായി എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നുണ്ട്. എല്ലാ ടൂറിസ്റ്റ് ബസുകളും നിലവിലുള്ള പെയിന്റ് മാറ്റി ഒരുപോലെ വെള്ള നിറമാക്കണമെന്ന ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിന് സാവകാശം ആവശ്യപ്പെടുകയാണ്.
നിലവില്‍ പുഷ്ബാക്ക് സീറ്റുള്ള ബസുകള്‍ക്ക് 50000 രൂപയും പുഷ്ബാക്ക് ഇല്ലാത്ത ബസുകള്‍ക്ക് 40000 രൂപയും നികുതിയടക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഉടനടി ബസിന് വെള്ള പെയിന്റടിക്കണമെന്ന് പറയുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുമെന്നും അധികൃതര്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെടണമെന്നുമവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് റഫീഖ്.എം (ചുങ്കം ട്രാവല്‍സ്), സെക്രട്ടറി കെ.പി ശ്രീനാഥ് (എസ്.എന്‍ പ്രസിഡന്‍സി ട്രാവല്‍സ്), ട്രഷറര്‍ വിനോദ്കുമാര്‍(ഗ്രീന്‍ ഇന്‍ കേരള ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്), സ്‌റ്റേറ്റ് ജോയിന്റ് സെക്രട്ടറി രാജു(ഗരുഡ ട്രാവല്‍സ്), കോഴിക്കോട് സ്‌റ്റേറ്റ് മെമ്പര്‍ മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.