കെ.രാഘവന്‍മാസ്റ്റര്‍ പുരസ്‌കാരം പി.ജയചന്ദ്രന്

കെ.രാഘവന്‍മാസ്റ്റര്‍ പുരസ്‌കാരം പി.ജയചന്ദ്രന്

കോഴിക്കോട്: കെ.പി.എ.സി രൂപം നല്‍കിയ രാഘവന്‍മാസ്റ്റര്‍ ഫൗണ്ടേഷന്‍ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് പ്രശസ്ത ഗായകന്‍ പി.ജയചന്ദ്രനെ തെരഞ്ഞെടുത്തു. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കവിയും ഗാനരചയിതാവുമായ പി.കെ ഗോപി, സംഗീത നിരൂപകന്‍ രവിമേനോന്‍, ഗായിക ലതിക എന്നിവരടങ്ങുന്ന വിധിനിര്‍ണയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. സംഗീതരംഗത്തെ കുലപതികളില്‍ ഒരാളായിരുന്ന കെ.രാഘവന്‍മാസ്റ്ററുടെ ഫൗണ്ടേഷന്‍ നല്‍കുന്ന മൂന്നാമത് പുരസ്‌കാരമാണിത്. ശ്രീകുമാരന്‍തമ്പി, വിദ്യാധരന്‍മാസ്റ്റര്‍ എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചത്. നവംബര്‍ അവസാനവാരം പി.ജയചന്ദ്രന്റെ ജന്മനാടായ ഇരിങ്ങാലക്കുടയില്‍ ഒരുക്കുന്ന വിപുലമായ ചടങ്ങില്‍വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. രാഘവന്‍മാസ്റ്ററുടെ ഓര്‍മദിനമായ ഒക്ടോബര്‍ 19ന് രാവിലെ 10 മണിക്ക് തലശ്ശേരിയിലെ മാസ്റ്ററുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചക്ക്‌ശേഷം മാഹി മലയാള കലാഗ്രാമത്തില്‍ ശിഷ്യരുടെ സംഗീതാര്‍ച്ചനയും അനുസ്മരണസമ്മേളനവും സംഗീതകച്ചേരിയും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.ടി മുരളി(പ്രസിഡന്റ്), ടി.വി ബാലന്‍ (സെക്രട്ടറി), എ.പി കുഞ്ഞാമു (ട്രഷറര്‍), അനില്‍ മാരാത്ത് (ജോയിന്റ് സെക്രട്ടറി), പ്രൊഫ.ടി.കെ രാമകൃഷ്ണന്‍(മെമ്പര്‍) എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *