എഴുത്തുകാര്‍ക്ക് ഫാഷിസമെന്ന് പറയാന്‍ പോലും പേടിയാണ്: എസ്.ഹരീഷ്

എഴുത്തുകാര്‍ക്ക് ഫാഷിസമെന്ന് പറയാന്‍ പോലും പേടിയാണ്: എസ്.ഹരീഷ്

കോഴിക്കോട്: ഭരണകൂടമടക്കമുള്ളവര്‍ കുമ്പിടാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന സ്വഭാവത്തിലേക്ക് കേരളത്തിലെ മാധ്യമങ്ങളക്കം എത്തിയ കാഴ്ചയാണ് വര്‍ത്തമാന കാലത്തേതെന്ന് പ്രമുഖ നോവലിസ്റ്റ് എസ്.ഹരീഷ് പറഞ്ഞു. ഡോ.വി.സി ഹാരിസ് അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കണ്‍ കാണിപ്പുകാലം എഴുത്താളര്‍ കണ്‍ കാണിപ്പുകാര്‍’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ ബഹുമാനിച്ച സമൂഹം ഇന്നവര്‍ പറയുന്നത് അംഗീകരിക്കുക പോലും ചെയ്യാത്ത അസ്ഥയിലെത്തി. മീശ നോവല്‍ വിവാദമുണ്ടായപ്പോള്‍ ഇത് നേരിട്ടനുഭവിച്ചറിഞ്ഞ ആളാണ് ഞാന്‍. എന്നാല്‍ ഇതേ അവസ്ഥയിലേക്ക് കേരളത്തിലെ എഴുത്തുകാരും വരുംകാലത്ത് എത്തുവാന്‍ പോകുകയാണ്. ഭരണകൂടത്തെയും മതങ്ങളെയും പേടിച്ച് ചോദ്യം ചെയ്യാതെ പലരും മിണ്ടാതിരിക്കുകയാണ്. പല എഴുത്തുകാര്‍ക്കും ഇന്ന് പൊതുവേദിയില്‍ ഫാഷിസം എന്നു പറയുവാന്‍ പോലും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. വി.മുസഫര്‍ അഹമ്മദ് ചര്‍ച്ച നയിച്ചു.

അഡ്വ. എം.എസ് സജി അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി തോമസ് ഹരീഷിനെ പൊന്നാട അണിയിച്ചു. ജമാലുദ്ദീന്‍ ഫാറൂഖി സ്വാഗതം പറഞ്ഞു. ഡോ.ഉമര്‍ തറമേല്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ വച്ച് ഡോ. ഉമര്‍ തറമേലിന്റെ ഒലീവ് പ്രസിദ്ധീകരിച്ച ഒരു മാപ്പിള ചെക്കന്റെ സിനിമാകൊട്ടകകള്‍ എന്ന പുസ്തകം എസ്. ഹരീഷ്, മുസഫര്‍ അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. മുഹ്‌സിന്‍ പുസ്തക പരിചയം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *